തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ അടുത്ത് വിളിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി എംപി. ഒല്ലൂര്‍ സ്‌റ്റേഷനിലെ എസ്.ഐ. ആന്റണിയെക്കൊണ്ടാണ് എം.പി. സല്യൂട്ട് ചെയ്യിപ്പിച്ചത്. തൃശ്ശൂര്‍ പുത്തൂരിനടുത്തുള്ള ആദിവാസി ഊരിനോട് ചേര്‍ന്ന് ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടയിലാണ് സംഭവം. 

താന്‍ മേയര്‍ അല്ല ഒരു എം.പി.യാണ് എന്നും അതുകൊണ്ടുതന്നെ ഒരു സല്യൂട്ട് ഒക്കെ ആകാമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. അത്തരം ശീലങ്ങളൊന്നും ഒരു സാഹചര്യത്തിലും മറന്നുപോകരുതെന്ന് എസ്.ഐ.യെ ഉപദേശിക്കുന്നുമുണ്ട് എംപി.