തിരുവനന്തപുരം: ട്രേഡ് യൂണിയനുകള്‍ അട്ടിമറിക്കൂലി വാങ്ങുന്നതിന് എതിരെ സപ്ലൈകോ എംഡി സര്‍ക്കാരിനെ സമീപിച്ചു. പുറത്ത് നിന്ന് വരുന്ന സാധനങ്ങള്‍ ഇറക്കാന്‍ അട്ടിക്കൂലിയും അട്ടിമറി കൂലിയും ആവശ്യപ്പെടുന്നുവെന്ന് ഭക്ഷ്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും സപ്ലൈകോ എംഡി. ഭക്ഷ്യ സെക്രട്ടറിക്ക് അയച്ച കത്ത് മാതൃഭൂമി ന്യൂസിന്.