ന്യൂഡല്‍ഹി: ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച അംഫാന്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ തീവ്രത കുറഞ്ഞു ന്യൂന മര്‍ദ്ദമായി മാറി. പേമാരിയിലും കാറ്റിലും ബംഗാളില്‍ പന്ത്രണ്ട് പേര്‍ മരിച്ചു. മൂന്നൂ നൂറ്റാണ്ടിനിടയില്‍ പശ്ചിമ ബംഗാള്‍ നേരിട്ട് ഏറ്റവും വലിയ ദുരന്തം എന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി അംഫാന്‍ ചുഴലിക്കാറ്റിനെക്കുറിച്ച് പറഞ്ഞത്. 

കോവിഡിനെക്കാള്‍ വലിയ ദുരന്തമായിരുന്നു എന്നും സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നും മമത പ്രതികരിച്ചു. ചുഴലിക്കാറ്റില്‍ 12 ഓളം പേര്‍ മരിച്ചതായും പതിനായിരത്തോളം വീടുകള്‍ തകര്‍ന്നതായും ഇവര്‍ അറിയിച്ചു. കൊല്‍ക്കത്ത നഗരത്തില്‍ നാലു മണിക്കൂറോളം വീശിയടിച്ച കാറ്റില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, വന്‍ മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ പറന്നു പൊങ്ങി.