സംസ്‌കൃത സര്‍വകലാശാല അധ്യാപന നിയമന വിവാദത്തില്‍ നിനിത കണിച്ചേരിക്കെതിരെ നിലപാടെടുത്ത വിഷയവിദഗ്ധര്‍ക്കെതിരെ ഗുരുതര ആരോപണവുമായി എം.ബി രാജേഷ്. നിനിതയുടെ നിയമനം അട്ടിമറിക്കാന്‍ മൂന്ന് പേരും ചേര്‍ന്ന് ഉപചാപം നടത്തി. 

വേണ്ടപ്പെട്ട ഒരാള്‍ക്ക് ജോലി കിട്ടുന്നതിന് വേണ്ടിയാണ് വിഷയവിദഗ്ധരില്‍ ഒരാള്‍ ശ്രമിച്ചത്. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് തന്നെ അയോഗ്യയാക്കാന്‍ ശ്രമം നടത്തി. പിന്മാറാന്‍ മൂ്ന്നാമതൊരാള്‍ വഴി ശ്രമം നടത്തി. സമ്മര്‍ദത്തിന് വഴങ്ങി ജോലിയില്‍ നിന്ന് പിന്മാറില്ലെന്നും എം.ബി രാജേഷ് വ്യക്തമാക്കി.