പ്രളയകാലത്ത് ആടുകളെ വിറ്റ് പണം സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വാർത്തയിൽ നിറഞ്ഞയാളാണ് സുബൈദുമ്മ. ഇക്കുറി കൊറോണക്കാലത്ത് നാട് ഉഴലുമ്പോഴും സുബൈദുമ്മ തന്നാൽ കഴിയുന്ന സഹായവുമായെത്തി. ആടിനെ വിറ്റ് വാക്‌സിനുള്ള പണം ദുരിതാശ്വാസ നിധിയില്‍ നല്‍കിയാണ് സുബൈദുമ്മ വാർത്തയിൽ നിറയുന്നത്. വാർത്ത കേൾക്കുന്നതിനിടെയാണ് കോവിഡ് മരുന്നിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് അറിഞ്ഞത്. അങ്ങനെയാണ് ആടിനെ വിറ്റ് പണം കൊടുക്കാൻ തീരുമാനിച്ചതെന്ന് സുബൈദുമ്മ പറയുന്നു.