റോഡിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ വാഹനങ്ങള്‍ ജപ്തി ചെയ്തു. റിങ് റോഡിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കളക്ടറുടേത് അടക്കം സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ സബ് കോടതി ഉത്തരവിട്ടത്. 

എന്നാല്‍ സബ് കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ ജപ്തി സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ് വന്നു. ധനകാര്യം, കൃഷി, പട്ടികജാതി വികസന വകുപ്പ് എന്നിവയുടേതായി മൂന്ന് വാഹനങ്ങളാണ് ജപ്തി ചെയ്ത് നോട്ടീസ് പതിച്ചത്.