കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുവനന്തപുരം വര്‍ക്കല ശിവഗിരി എസ്.എന്‍. കോളേജില്‍ ഡി.ജെ. പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. ഫ്രെഷേഴ്‌സ് ഡേ, സെന്റ് ഓഫ് ആഘോഷങ്ങളുടെ ഭാഗമായാണ് ഡി.ജെ. പാര്‍ട്ടി സംഘടിപ്പിച്ചത്. 

രണ്ടുമണിക്കൂറോളം നീണ്ട പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണ് പരിപാടി സംഘടിപ്പിച്ചതിന് പിന്നിലെന്നും ഇതിന് അനുമതി നല്‍കിയിരുന്നില്ലെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.