പാമ്പുകടിയേറ്റെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞില്ല; ഷഹലയുടെ പിതാവ്

പാമ്പുകടിയേറ്റെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞില്ലെന്ന് മരിച്ച വിദ്യാര്‍ഥിനി ഷഹ്ല ഷെറിന്റെ പിതാവ് അസീസ്. അധികൃതരുടെ അനാസ്ഥ മൂലമാണ് വിദ്യാര്‍ഥിനി മരിക്കാന്‍ ഇടയായത് എന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ് ഷഹ്ലയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍.

കുഴിയില്‍ കാലുകുടുങ്ങി എന്നും ചെറിയ മുറിവുണ്ടെന്നുമാണ് പറഞ്ഞത്. മൂന്ന് മണിക്ക് നടന്ന സംഭവം സ്‌കൂള്‍ അധികൃതര്‍ വിളിച്ചറിയിച്ചത് 3.36നാണ്. കുട്ടിയുടെ കാലുകുടുങ്ങിയ കുഴി ഹെഡ്മാസ്റ്റര്‍ തന്നെ കാണിച്ചുതന്നുവെന്നും അസീസ് പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented