കോട്ടയത്ത് മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ പൂര്‍ണ്ണനിയന്ത്രണം. പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലാണ് അടച്ചിടല്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും ഈ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുക. 

പതിനഞ്ചിടങ്ങളില്‍ ഭാഗീകനിയന്ത്രണം ഏര്‍പ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലേക്ക് പോയതോടെയാണ് മൂന്ന് പഞ്ചായത്തുകളില്‍ പൂര്‍ണ്ണനിയന്ത്രണം ഏര്‍പ്പെടുത്തിയത്.