തനിക്ക് പിണഞ്ഞ അപകടത്തിന്റെ ഞെട്ടൽ സാത്വിയെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. മക്കൾ നഷ്ടപ്പെട്ട വേദനയിൽ ഭയത്തോടെയാണ് അവൾ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിന് എറണാകുളം പറവൂരിൽ തീകൊണ്ടുള്ള ആക്രമണത്തിൽ സാരമായി പൊള്ളലേറ്റ തെരുവുനായയാണ് സാത്വി.

ആനിമൽ വെൽഫെയർ സംഘടനാ പ്രവർത്തകൻ കൃഷ്ണനാണ് നായയെ ഏറ്റെടുക്കുകയും സാത്വി എന്ന് പേരിടുകയും ചെയ്തത്. സാത്വിയുടെ അഞ്ച് കുട്ടികളെ ദയ പ്രവർത്തകർ കഴിഞ്ഞദിവസം കണ്ടെത്തിയെങ്കിലും മറ്റൊരെണ്ണം പൊള്ളലേറ്റ് ചത്തുപോയിരുന്നു.  കാറിൽ കെട്ടിവലിക്കപ്പെടുന്ന നിലയിൽ പുറത്തുവന്ന മനസാക്ഷിയെ ഞെട്ടിച്ച വീഡിയോയിലെ ​ഗർഭിണിയായിരുന്ന നായ അബാക്കയാണ് ഇവിടെ സാത്വിക്ക് കൂട്ടായുള്ളത്.