ലോക്ക്ഡൗണില്‍ പോലീസിനൊപ്പം വാഹനപരിശോധനയ്ക്ക് സഹായവുമായി ഒരു നായയും. പാലക്കാട്- മലപ്പുറം ജില്ലാ അതിര്‍ത്തിയായ പുലമന്തോള്‍ പാലത്തിനരികില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഈ കൗതുകക്കാഴ്ച കാണാനുണ്ട്. 

കൊപ്പം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനാല്‍ തൃത്താലയില്‍ നിന്ന് താത്കാലിക ഡ്യൂട്ടിക്ക് എത്തിയ സീനിയര്‍ സിപിഓ സജീവിന്റെയും സംഘത്തിന്റെയും ഒപ്പമാണ് നായയും ഡ്യൂട്ടിക്ക് നില്‍ക്കുന്നത്.