വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ തെരുവ് നായയുടെ ജീവന് രക്ഷിക്കാനായി നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമം ഫലം കണ്ടില്ല. മനുഷ്യ ജീവന് രക്ഷിക്കാന്‍ ചെയ്യുന്നതിന് സമാനമായ ശ്രദ്ധയോടും ഗൗരവത്തോടുമാണ് മൂന്നര വയസ്സ് പ്രായമുള്ള നായയ്ക്ക് ശുശ്രൂഷകള്‍ ചെയ്തത്.
വണ്ടിയിടിച്ച് കുടല്‍മാല പുറത്തുചാടിയ അവസ്ഥയിലായിരുന്നു നായ. കൂടാതെ അസ്ഥികള്‍ പൊട്ടി പേശികള്‍ ചതഞ്ഞരഞ്ഞിരുന്നു. അടൂര്‍ വെറ്റിനറി ക്ലിനിക്കില്‍ ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയ ശേഷം തുടര്‍ ചികിത്സയ്ക്കായി കൊല്ലത്ത് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.