ഒരു സാധാരണ പോലീസുകാരൻ കരുണാനിധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ കഥയാണ് ഷൺമുഖാനന്ദത്തിന് പറയാനുള്ളത്. നിശബ്ദനായി നിന്ന് കരുണാനിധിയെ നയിച്ചയാളാണ് ഷൺമുഖാനന്ദൻ. 1960കളിൽ തന്റെ പ്രസം​ഗവേദികളിലെത്തി കുറിച്ചെടുക്കുന്നതുകണ്ട പോലീസുകാരനെ പിന്നീട് കരുണാനിധി തന്റെ ഓഫീസ് ചുമതലകളിലേക്ക് ക്ഷണിക്കുകയായിരുന്നു. കലൈഞ്ജറുടെ മരണം വരെ നാൽപത്തിയൊമ്പതു വർഷക്കാലം സന്തതസഹചാരിയായി നിന്ന ഷൺമുഖാനന്ദന്റെ ജീവിതകഥയിലേക്ക്...