തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിന് മികച്ച പ്രതികരണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. പഠനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാലയത്തിന് ബദലല്ല ഇതെന്നും ഇത് നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യുന്നതെന്നും മന്ത്രി പറയുന്നു

കുട്ടികളുടെ പ്രതികരണം അധ്യാപകന് മനസിലാവില്ലെന്നത് ഒരു ന്യൂനത. കാടിനകത്തുള്ള ഏകധ്യാപക വിദ്യാലയങ്ങള്‍ ഓഫ്‌ലൈനാണ്. ആദ്യ ഘട്ട ട്രയലിന് ശേഷം കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.