തിരുവനന്തപുരം: സംസ്ഥാനത്ത് വാര്‍ഡ് വിഭജനമില്ലാതെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നടത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് നടത്താന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണിത്. ഓര്‍ഡിനന്‍സ് ഇന്നത്തെ മന്ത്രിസഭ പരിഗണിക്കും. കോവിഡ്-19 പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ, സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായിരിക്കുകയാണ്. കുറഞ്ഞ കാലയളവില്‍ വാര്‍ഡ് അതിര്‍ത്തി പുനര്‍ക്രമീകരിച്ച്  വോട്ടര്‍പട്ടിക പുതുക്കിയശേഷം തിരഞ്ഞെടുപ്പ് നടത്തുന്നതിലെ ആശങ്ക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു.   ലോക്ക് ഡൗണിന് ശേഷം ഈ നടപടികള്‍ പുനരാരംഭിച്ചാലും പൂര്‍ത്തിയാക്കാന്‍ അഞ്ച് മാസമെങ്കിലും വേണ്ടി വരും അങ്ങനയെങ്കില്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത് പോലെ ,ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ല.