പോലീസ് നിയമഭേദഗതി റദ്ദാക്കാന്‍ വീണ്ടും ഗവര്‍ണറെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. രണ്ട് ദിവസം കൊണ്ട് ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിനോട് വിശദീകരണം തേടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
പോലീസ് നിയമഭേദഗതി പിന്‍വലിക്കാനുള്ള രാഷ്ട്രീയ തീരുമാനം എടുത്തെങ്കിലും നിയമപരമായ നടപടിക്രമങ്ങള്‍ ബാക്കിയാണ്.
നിയമഭേദഗതി റദ്ദാക്കിയില്ലെങ്കില്‍ പരാതി വന്നാല്‍ പോലീസിന് നടപടി എടുക്കേണ്ടിവരും എന്നതാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്.