തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി.- പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അതേസമയം ഏപ്രിൽ 30വരെ നിശ്ചയിച്ചിരുന്ന എല്ലാ പി.എസ്.സി. പരീക്ഷകളും മാറ്റിവെച്ചു.