കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തിലെ കുട്ടിയാന ശ്രീക്കുട്ടി ചരിഞ്ഞു. പനിബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിയാന ഇന്ന് രാവിലെയാണ് ചരിഞ്ഞത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തെന്മല വനത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയാനയെ ഒരുവർഷം മുമ്പാണ് കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലെത്തിക്കുന്നത്. അന്നുമുതൽ അവൾ കോട്ടൂരുകാരുടെ ശ്രീക്കുട്ടിയായിരുന്നു.