കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് അര്‍ഹനായി. 

75000 രൂപയും പ്രശസ്തി പത്രവും പത്മരാഗക്കല്ല് പതിച്ച ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. 

സാഹിത്യത്തിലും ചലച്ചിത്ത്രതിലും കഴിഞ്ഞ അരനൂറ്റാണ്ടായി നിറസാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി.