കാനത്തൂരിലെ അഞ്ചാംക്ലാസുകാരന്‍ ശ്രീജിത്തിനും അനുജത്തിക്കും ഇനി പഠനം മുടങ്ങില്ല. സാമ്പത്തികപരാധീനതമൂലം ടിവിയും സ്മാര്‍ട്ട് ഫോണും ഇല്ലാതെ പഠനം മുടങ്ങിയ സഹോദരങ്ങളുടെ വാര്‍ത്ത മാതൃഭൂമിന്യൂസാണ് പ്രേക്ഷകരിലെത്തിച്ചത്.

വാര്‍ത്തയ്ക്ക് പിന്നാലെ സഹായഹസ്തവുമായാണ് തെയ്യകാഴ്ച്ചകള്‍ എന്ന സന്നദ്ധസംഘടന എത്തിയത്. തെയ്യം കലാകാരനായ മോഹനന്റെ മക്കളാണ് ശ്രീജിത്തും, ത്രിവേണിയും.