ഒളിമ്പിക്സ്  ഹോക്കിയിൽ ഇന്ത്യൻ ടീം വെങ്കല മെഡൽ നേടിയതിനു പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷം പങ്കുവയ്ക്കുകയാണ് ഹോക്കി താരം പി ആർ ശ്രീജേഷിന്റെ കുടുംബം. ഇന്നലെ വിളിച്ചപ്പോഴും ഏതെങ്കിലും മെഡൽ നേടിയേ വരൂ എന്ന് ആത്മവിശ്വാസത്തോടെ ശ്രീജേഷ് പറഞ്ഞിരുന്നുവെന്ന് കുടുംബം പറയുന്നു.