വത്തിക്കാനിൽ നിന്നും തന്റെ അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവ് വ്യാജമെന്ന് സംശയിക്കുന്നതായി സിസ്റ്റർ ലൂസി. വാദം തുടങ്ങിയിട്ടില്ലെന്നാണ് അറിയാനാകുന്നത്. തന്റെ ഭാഗം വത്തിക്കാൻ കോടതി കേട്ടിട്ടില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് അനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നും മഠം വിടണമെന്ന FCCയുടെ കത്ത് അംഗീകരിക്കില്ലെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പ്രതികരിച്ചു.