സ്പുട്നിക് വാക്സിന്റെ നിർമ്മാണ പ്ലാന്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതിന് റഷ്യയും കേരളവും തമ്മിൽ ചർച്ച നടത്തി. തോന്നയ്ക്കലിൽ നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള താത്പര്യ പത്രം സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ഉടൻ കൈമാറും. സർക്കാർ തലത്തിൽ നടക്കുന്ന ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറഞ്ഞു.