തിരുവനന്തപുരം: സ്പ്രിംഗ്ലറിന് ഇന്ന് മുതല്‍ കൈമാറുന്ന ഡേറ്റയുടെ ഉത്തരവാദിത്തം സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ആയിരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചെന്ന് കേസില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഹര്‍ജിക്കാരനും അഭിഭാഷകനുമായ അഡ്വ ബാലു ഗോപാലകൃഷ്ണന്‍.. 

സ്പ്രിംഗ്ലര്‍ കരാറില്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. നിയമവകുപ്പിനെ കാണിക്കാതെ ഈ കരാറുമായി മുന്നോട്ട് പോയതിനെ പറ്റി ചോദിച്ചതായും ഇദ്ദേഹം പറയുന്നു.