കൊച്ചി: സമ്മതപത്രം വാങ്ങിയ ശേഷമേ സ്പ്രിംക്ലര്‍ കമ്പനിക്ക് വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുവെന്ന് ഹൈക്കോടതി. ഡാറ്റായുടെ വിശകലനം കഴിഞ്ഞാല്‍ തിരികെ നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

കരാറില്‍ തൃപ്തിയില്ലെങ്കിലും കോവിഡ് കാലമായതിനാല്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തിവിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കണം. കേസ് മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിശോധിക്കും