സ്പ്രിംഗളര്‍ കരാര്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്ക് വിടാതിരുന്നത് തന്റെ വിവേചന അധികാരമാണെന്ന് ഐ.ടി സെക്രട്ടറി എന്‍. ശിവശങ്കരന്റെ വാദം തള്ളുന്നതാണ് സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസ്സ്.

സ്പ്രിംഗ്ളര്‍ കരാര്‍ നിയമവകുപ്പ് കാണാത്തത് സംസ്ഥാനത്തിന്റെ റൂള്‍സ് ഓഫ് ബിസിനസിന് വിരുദ്ധമായ നടപടി. സംസ്ഥാനത്തെ ഏത് വകുപ്പുമായി ബന്ധപ്പെട്ട എന്ത് കരാറും നിയമ വകുപ്പ് പരിശോധിച്ചിരിക്കണമെന്നാണ് ചട്ടം.