തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ കമ്പനിയുമായുണ്ടാക്കിയ കരാര്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ മറുപടി സംശയം ജനിപ്പിക്കുന്നതാണ്. ആരോപണത്തിന് ശേഷം തിരുത്തിയ രേഖ പുറത്തുവന്നതിലും ദുരൂഹതയുണ്ട് എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിയമവകുപ്പ് അടക്കം അറിയാതെയാണ് കരാര്‍ ഉണ്ടാക്കിയത്. ഇത് സംബന്ധിച്ച് ഒരു ഫയലും ഇല്ല. ഇക്കാര്യത്തില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.