തിരുവനന്തപുരം: വിവര ശേഖരണത്തിലൂടെ സ്പ്രിഗ്‌ളര്‍ കമ്പനി 200 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അഴിമതിയെക്കാൾ വലിയ ക്രിമിനൽ കുറ്റമാണ് സംസ്ഥാന സർക്കാർ ചെയ്തത് എന്നും ചെന്നിത്തല പറഞ്ഞു. 

ഇടപാടില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും ചെന്നിത്തല ആരോപിച്ചു. സ്പ്രിംഗ്‌ളര്‍ കമ്പനിക്കെതിരെ ഡാറ്റാ മോഷണത്തിന് കേസ് കൊടുത്തത് സഹകമ്പനിയാണെന്നും ചെന്നിത്തല പറഞ്ഞു. ഉറമ്പുകൾക്കുള്ള ഭക്ഷണം വരെ പത്ര സമ്മേളനത്തിൽ പറയുന്ന മുഖ്യമന്ത്രി കരാറിന്റെ കാര്യം ഒളിച്ചു വച്ചത് നീഗൂഡം എന്ന് പ്രതിപക്ഷം.അതീവ രഹസ്യമായി നടന്ന ഇടപാടിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപെട്ടു.