ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കി. തീയതി പിന്നീട് അറിയിക്കാമെന്നും മലയാളികളെ റെയില്‍വെ സ്റ്റേഷനിലെത്തിക്കാന്‍ നടപടി എടുക്കണമെന്നും ഡല്‍ഹി സര്‍ക്കാരിന്റെ നോഡല്‍ ഓഫീസര്‍ക്ക് അയച്ച കത്തില്‍ കേരളം വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ പോകേണ്ട യാത്രക്കാരുടെ പട്ടിക ഡല്‍ഹി കേരള ഹൗസ് തയ്യാറാക്കി വരുന്നു. നേരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ട്രെയിനിന്റെ പട്ടിക കേരള ഹൗസ് തയ്യാറാക്കിയിരുന്നു.