കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി കേസില്‍ അന്വേഷണം നടത്തുക. ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച് ഡിജിപിയുടെ ഉത്തരവ് ഇറങ്ങിയത്. 

നിലവില്‍ കേസുമായി ബന്ധപ്പെട്ട് കവര്‍ച്ച നടത്തിയ എല്ലാവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്തുക എന്ന അടുത്ത ഘട്ടത്തിലേക്കാണ് ഇനി പോലീസ് കടക്കുന്നത്.