ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റേത് എന്ന പേരില്‍ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഉടന്‍ അന്വേഷണം ആരംഭിക്കും.  

സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വഴിയൊരുക്കിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലും ജയില്‍ വകുപ്പിന്റെ നിലപാടും. 

ജയില്‍ വകുപ്പിന് ലഭിച്ച ഇ.ഡി.യുടെ കത്ത് പോലീസ് മേധാവിക്ക് കൈമാറി മണിക്കൂറുകള്‍ക്കകമാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്നായിരുന്നു ജയില്‍ വകുപ്പിന്റെയും ആവശ്യം.