പുരാവസ്തു തട്ടിപ്പ് കേരളത്തില്‍ പണ്ടേ പരീക്ഷിച്ചു വിജയിച്ചതാണെങ്കിലും അതില്‍ത്തന്നെ കൗലവും കുശാഗ്ര ബുദ്ധിയും വിദഗ്ധമായി ഉപയോഗിച്ച തട്ടിപ്പുകാരനാണ് മോന്‍സണ്‍ മാവുങ്കല്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സിനിമാ നടന്‍മാരുമെല്ലാം ഇയാളുടെ വിളിപ്പുറത്തുണ്ടായിരുന്നു.

പുരാവസ്തുക്കച്ചവടക്കാരന്‍, ഡോക്ടര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, പ്രവാസി മലയാളി അങ്ങനെ തട്ടിപ്പിനായി മോന്‍സണ്‍ തിരഞ്ഞെടുത്ത വേഷങ്ങള്‍ നിരവധിയാണ്. കേരളം ഈയടുത്തിടെ കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ പിന്നാമ്പുറ കാഴ്ചകളിലേക്ക്.