കോയമ്പത്തൂര്‍ ജില്ലയിലെ ആനമല കടുവാ സങ്കേതത്തോട് അനുബന്ധിച്ചുള്ള ആനത്താവളത്തില്‍ ആനകള്‍ക്കായി ഭക്ഷണമൊരുക്കാന്‍ പ്രത്യേകം അടുക്കള തന്നെയുണ്ട്. ആനകള്‍ക്കായി ഈ അടുക്കള രണ്ടുനേരവും പുകയും. ആനകളുടെ ഭക്ഷണകാര്യത്തില്‍ വളരെ ശ്രദ്ധപുലര്‍ത്തുന്നവരാണ് ഇവിടുത്തെ പാപ്പാന്മാര്‍.

ഇവിടെയുള്ള 28 ആനകള്‍ക്കായി ഏകദേശം അഞ്ഞൂറ് കിലോയ്ക്കടുത്ത് ഭക്ഷണമാണ് ദിവസേന തയ്യാറാക്കാറ്. റാഗിയും മുതിരയും അരിയും ചേര്‍ത്തുണ്ടാക്കിയ ഭക്ഷണമാണ് പ്രധാനമായും തയ്യാറാക്കുന്നത്. ഈ മിശ്രിതം ഏകദേശം 15 കിലോയോളമാണ് മുതിര്‍ന്ന ഒരു ആനയ്ക്ക് ഒരു നേരം നല്‍കുന്നത്.