കാലിഫോര്‍ണിയ: കോവിഡ്-19 കാരണം അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചു. എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടു. സംഘത്തിലെ 217 ഇന്ത്യക്കാരില്‍ അമേരിക്കയിൽ പഠിക്കുന്ന കോഴിക്കോട് സ്വദേശിയാണ് ആദ്യ സംഘത്തിൽ മടങ്ങുന്ന ഏക മലയാളി. 

യാത്രക്കാരെ വിമാന താവളത്തിൽ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് വിമാനത്തിൽ കയറ്റുകയെന്ന് അധികൃതർ പറഞ്ഞു. മുംബയിൽ എത്തുന്നവരിൽ നിന്നും 180 യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഹൈദരാബാദിൽ എത്തിക്കും