വിനയവും സഹിഷ്ണുതയും എന്തെന്ന് പഠിച്ചത് കെ.എം. മാണിയില്‍ നിന്നാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. പാലായില്‍ കെ.എം. മാണിയുടെ പ്രതിമ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. യൂത്ത് ഫ്രണ്ടും കെ.എം. മാണി ഫൗണ്ടേഷനും ചേര്‍ന്നാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എം. മാണി എന്ന വികാരമുണര്‍ത്തി മുന്നണിമാറ്റത്തെ ഏതു വിധേനയും ന്യായീകരിക്കാനുള്ള ശ്രമത്തിനിടെയാണ് ജോസ് കെ. മാണി വിഭാഗം നഗരത്തില്‍ കെ.എം. മാണിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.