ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി സ്പീക്കര്‍. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. 

ബാര്‍ കോഴ കേസില്‍ രഹസ്യ പരിശോധനയ്ക്ക് ശേഷം വിജിലന്‍സാണ് കൂടുതല്‍ അന്വേഷണം നടത്തണം എന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടിയത്. 

ഇതിനോടൊപ്പം തന്നെ പ്രതിപക്ഷത്ത് നിന്നുള്ള ലീഗ് എം.എല്‍.എ. കെ.എം. ഷാജിക്കെതിരെയുള്ള അന്വേഷണത്തിനും സ്പീക്കര്‍ അനുമതി നല്‍കിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിലുള്ള അന്വേഷണത്തിനാണ് അനുമതി.