കനത്ത മഞ്ഞുവീഴ്ചയും ഹിമവാതവും സ്‌പെയിനിന്റെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലേയും ജനജീവിതത്തെ ബാധിച്ചു. അതിശൈത്യത്തെ തുടര്‍ന്ന് നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആയിരക്കണക്കിനാളുകളും വാഹനങ്ങളും റെയില്‍വെ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. തീവണ്ടി-വിമാനഗതാഗതം പൂര്‍ണമായും നിര്‍ത്തി വെച്ചു. 

നാല്‍പത് കൊല്ലത്തിന് ശേഷം ആദ്യമായി മാഡ്രിഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഞ്ഞില്‍ കുടുങ്ങിക്കിടക്കുന്നവരേയും വാഹനങ്ങളേയും പുറത്തെടുക്കാന്‍ സൈനിക സഹായം തേടിയിട്ടുണ്ട്.