അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യം ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ കഴിഞ്ഞ വ്യാഴാഴ്ച നടക്കാനിരുന്ന വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു.