നേരിയ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു.തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഗാംഗുലി നന്ദി പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഗാംഗുലിയെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരിയ ഹൃദയാഘാതമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു