കൃത്രിമമായ രേഖകളും തെളിവുകളും ശേഖരിക്കാന്‍ പോലീസ് ശ്രമം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ഉത്ര വധക്കേസില്‍ ഒന്നാം പ്രതി സൂരജ്. കേസിലെ പ്രതികളുമായി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പോലീസ് അടൂര്‍ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിയത്. 

പോലീസ് ജീപ്പില്‍ നിന്നിറങ്ങി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടപ്പോള്‍ സൂരജ് പൊട്ടിക്കരഞ്ഞു. പിന്നീട് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പതിഞ്ഞ സ്വരത്തില്‍ മാധ്യമങ്ങളോടും ബന്ധുക്കളോടും ആവര്‍ത്തിക്കുകയും ചെയ്തു