തമിഴ്‌നാട്ടിലെ കടലൂരില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അച്ഛനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. 76 വയസുകാരനായ സുബ്രഹ്മണ്യനാണ് 32 വയസുകാരനായ മകന്‍ കാര്‍ത്തിക്കിന്റെ കൈകൊണ്ട് കൊല്ലപ്പെട്ടത്. സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

സുബ്രഹ്മണ്യനെ കൊലപ്പെടുത്തിയ ശേഷം കാര്‍ത്തിക് വിളിച്ച് പറഞ്ഞതനുസരിച്ച് ഫ്രീസര്‍ വീട്ടിലെത്തിക്കാന്‍ വന്നയാളാണ് ശവശരീരത്തിലെ മുറിവുകളും വീട്ടിലെ രക്തക്കറയും കണ്ട് പോലീസിനെ വിവരമറിയിച്ചത്. പോലീസിന്റെ പരിശോധനയില്‍ നൂറോളം മദ്യക്കുപ്പികളാണ് വീടിനുള്ളില്‍ നിന്നും കണ്ടെടുത്തത്.