കൊല്ലം കടയ്ക്കലില്‍ സൈനികന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു നേരെ ആക്രമണം. വീടിന്റെ ജനാലകള്‍ സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. രാജസ്ഥാനില്‍ സൈനികനായ ഗോകുലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ഒന്നര ആഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് വീടിനു നേരെ ആക്രമണം ഉണ്ടാകുന്നത്. അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജോലി സ്ഥലത്ത് നിന്ന് ഗോകുല്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് വീടിന് നേരെ വീണ്ടും ആക്രമണം ഉണ്ടായത്.