കാസര്‍കോട്: ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയാല്‍ കേരളത്തിലെവിടെയും മദ്യം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പ്. ബെവ്‌കോ സെല്‍ഫ് സര്‍വീസ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മദ്യത്തിന്റെ ഹോം ഡെലിവറി വാഗ്ദാനം ചെയ്യുന്നത്. ഈ പേജിൽ മദ്യകുപ്പികളുടെ ചിത്രങ്ങളും ബന്ധപ്പെടേണ്ട നമ്പറും നൽകിയിട്ടുണ്ട്. 

മുന്‍കൂര്‍ പണമടച്ചാല്‍ അരമണിക്കൂറിനുള്ളില്‍ മദ്യം വീട്ടിലെത്തിക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. പണം അടച്ചതിനു ശേഷം തിരിച്ച് വിളിക്കുമ്പോൾ ഫോൺ എടുക്കാറില്ല. നിരവധി പേരാണ് വാഗ്ദ്ധാനത്തിൽ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തിയത്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.