വർഗീയതക്കെതിരെയുള്ള പ്രസംഗത്തിലൂടെ വൈറലായ വൈദികന് നേരെ ഭീഷണി. സത്യദീപം അസോസിയേറ്റ് എഡിറ്ററായ ഫാദർ ജെയിംസ് പനവേലിനെയാണ്  ഫോണിലൂടെയും സോഷ്യൽമീഡിയയിലൂടെയും ചിലർ ഭീഷണിപ്പെടുത്തിയത്. തിരുനാളിനിടെ  ഈശോ സിനിമ പേരുമായി ബന്ധപ്പെട്ട് ഫാ ജെയിംസ് നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു.