ഊരുവിലക്കിനെ തുടര്‍ന്ന് 18 വര്‍ഷമായി കാട്ടില്‍ ഒറ്റപ്പെട്ടുകഴിയുകയാണ് മുതുവ സമുദായത്തില്‍പ്പെട്ട ചെല്ലപ്പനും കുടുംബവും. ഇടമലയാര്‍ അണക്കെട്ടിന്റെ പരിസരത്ത് നിത്യ ദാരിദ്ര്യത്തിലും അപകടകരമായ ചുറ്റുപാടിലും താമസിക്കുന്ന കുടുബം അധികൃതരുടെ കരുണക്കായി കാത്തിരിക്കുകയാണ്.

പാറക്കെട്ടിന് മുകളില്‍ വരിഞ്ഞുകിട്ടിയ പ്ലാസ്റ്റിക് ഷീറ്റില്‍ അധികൃതരുടെ കരുണകാത്ത് കഴിയുകയാണ് കാടിന്റെ മക്കള്‍. ചെല്ലപ്പനും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസം. പുലിയും ആനയുമിറങ്ങുന്ന ഇടമലയാറിന്റെ കപ്പായം എന്ന മേഖലയില്‍ ദിനരാത്രങ്ങള്‍ തള്ളി നീക്കുകയാണ് അവര്‍. 

18 വര്‍ഷം മുന്‍പാണ് ചെല്ലപ്പന്‍ യശോദയുമൊത്ത് ഉള്‍ക്കാട് കയറുന്നത്. ഊരുനിയമം ലംഘിച്ച ഇരുവര്‍ക്കും ഊരുകൂട്ടം നല്‍കിയ വിലക്ക്. കാഴ്ചയില്‍ പെട്ടാല്‍ കൊല്ലാന്‍ കാത്ത് നില്‍ക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന് ചെല്ലപ്പന്‍ പറയുന്നു.