ബി.ജെ.പി. സംസ്ഥാന നേതൃത്വം അവഗണിച്ചതില്‍ കടുത്ത അതൃപ്തിയില്‍ തുടരുകയാണ് ശോഭാ സുരേന്ദ്രന്‍. ശോഭയുടെ നിസ്സഹകരണം തുടര്‍ന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അത് കനത്ത വെല്ലുവിളിയാകും. 

പ്രശ്‌നം പരിഹരിക്കാതെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കില്ല എന്ന ഉറച്ച നിലപാടിലാണ് ശോഭ സുരേന്ദ്രന്‍. 

ഇക്കാര്യം സംബന്ധിച്ച് തന്നെപ്പോലെ തന്നെ പാര്‍ട്ടി  അവഗണിച്ച മറ്റ് സംസ്ഥാന നേതാക്കളോടും ശോഭ ചര്‍ച്ച ചെയ്തതായാണ് വിവരം.