നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ  ബി.ജെ.പിയിലെ തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ നിർണ്ണായക ഇടപെടൽ. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 10 മാസമായി മാറിനിന്ന ശോഭാ സുരേന്ദ്രൻ തൃശൂരിൽ ദേശീയ അധ്യക്ഷൻ പങ്കെടുത്ത യോഗത്തിനെത്തി. 

താൻ പങ്കെടുക്കണമെന്ന് സംഘടന ആഗ്രഹിക്കുന്നുണ്ടെന്നും ദേശീയ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഒന്നും പറയുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. പ്രവർത്തനരം​ഗത്തില്ലാതെ വിമർശനമുന്നയിക്കുന്ന ശോഭയുടെ ശൈലി അം​ഗീകരിക്കില്ലെന്ന് സംസ്ഥാന നേതൃത്വവും പറഞ്ഞതോടെ പാർട്ടിയിൽ തമ്മിലടി മുറുകി.

ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ ദേശീയ അധ്യക്ഷൻ കേരളത്തിലെത്തിയ ഘട്ടത്തിലാണ് ഇപ്പോൾ പ്രശ്ന പരിഹാരത്തിന് കളമൊരുങ്ങിയത്.