എസ്.എന്‍.ഡി.പി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചൂലല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ന് പല പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്നത് ബിഷപ്പും മതപുരോഹിതരുമാണെന്നും ഈഴവരുടെ കാര്യം പറയുമ്പോള്‍ മാത്രം മതം ആരോപിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

ഭരണത്തില്‍ വരണമെങ്കില്‍ ആദര്‍ശം ബലികഴിക്കേണ്ട അവസ്ഥയാണ് പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമെന്നും മതേതരത്വം ഒരു കള്ളനാണയമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.