ഭരണകൂട ഭീകരതയും യു.എ.പി.എ. നിയമവും തുലയട്ടെ എന്ന മുദ്രാവാക്യവുമായി മാവോയിസ്റ്റ് ഡാനിഷ്. ഭീകരവിരുദ്ധ സേനയുടെ കസ്റ്റഡി കാലാവധി അവസാനിച്ച ഡാനിഷിനെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

'ഭീമ കൊറഗാവ്' കേസിലെ പ്രതികളെ വെറുതെ വിടണമെന്നും ഡാനിഷ് വിളിച്ച് പറഞ്ഞു. ചിലത് പറയാനുണ്ടെന്ന് ഡാനിഷ് പറഞ്ഞപ്പോള്‍ എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസില്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും അക്രമത്തില്‍ പങ്കാളിയായിട്ടില്ലെന്നും ഡാനിഷ് എഴുതി നല്‍കി 

ചോദ്യം ചെയ്യലില്‍ ഒരു കാര്യവും പറയാന്‍ ഡാനിഷ് തയ്യാറായില്ലെന്ന് ഭീകര വിരുദ്ധ സേന കോടതിയെ അറിയിച്ചു. അതേസമയം ജാമ്യം നല്‍കരുതെന്നും ഡാനിഷ് പുറത്തിറങ്ങിയാല്‍ മാവോയിസ്റ്റ് അക്രമത്തില്‍ പങ്കാളിയാകുമെന്നും സേന കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് ഡാനിഷിനെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു