മുഖാവരണം: പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും നിയമ സഹായവുമായി എസ്‌കെഎസ്എസ്എഫ്

മുഖാവരണം ധരിച്ച് കോളേജില്‍ വരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും നിയമ സഹായം നല്‍കുമെന്ന് എസ് കെ എസ് എസ് എഫ്. ഇതിനായി പ്രത്യേകം നിയമ വിദഗ്ധരെ നിയമിച്ചതായി എസ് കെ എസ് എസ് എസ് സംസ്ഥാന ജന സെക്രട്ടറി സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. മുഖാവരണം ധരിക്കുക എന്നത് ഓരോരുത്തരുടേയും  വ്യക്തി സ്വാതന്ത്രമാണ്. അത് ഉറപ്പ് വരുത്തും. ഇതിന് തടയിടാന്‍ എം ഇ എസിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented